Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Travel

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര; വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​വു​മാ​യി ഡി.​കെ.​ശി​വ​കു​മാ​ർ മ​ന്ത്രി​സ​ഭ

ബം​ഗ​ളൂ​രൂ: അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ ചേ​ർ​ന്ന ആ​ദ്യ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ച് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ.സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സൗ​ജ​ന്യ​യാ​ത്ര.

സൗ​ജ​ന്യ ബ​സ് പാ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്ന​താ​യും അ​തി​നാ​ലാ​ണ് മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബ​സ് പാ​സ് സൗ​ജ​ന്യ​മാ​ക്കു​ന്ന​തെ​ന്നും ഡി.​കെ. ശി​വ​കു​മാ​ർ അ​റി​യി​ച്ചു.

ഇ​ത് യു​വ​ത്വ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​മാ‌​ണ്. ത​ങ്ങ​ൾ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യാ​തൊ​രു നി​ര​ക്കും ഈ​ടാ​ക്കാ​തെ സൗ​ജ​ന്യ ബ​സ് പാ​സ് ന​ൽ​കു​ക​യാ​ണ്. എ​ല്ലാ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബ​സ് പാ​സ് സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും ഡി.​കെ.​ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

ഡി.​കെ.​ശി​വ​കു​മാ​ർ മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ തീ​രു​മാ​ന​മാ​ണി​ത്. ഇ​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. ഗ​താ​ഗ​ത വ​കു​പ്പു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും ഡി.​കെ. ശി​വ​കു​മാ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Kerala

സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര: കെഎ​സ്ആ​ർടിസി​യി​ൽ ലിം​ഗാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന യു​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ആ​രം​ഭി​ച്ചു. എ​ത്ര സ്ത്രീ​ക​ൾ നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് ഈ ​സ​ർ​വേ.

ഇ​ല​ക്ട്രോ​ണി​ക് ടി​ക്ക​റ്റിം​ഗ് മെ​ഷീ​നു​ക​ളി​ൽ വ​രു​ത്തി​യ മാ​റ്റ​ത്തി​ലൂ​ടെ​യാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. ടി​ക്ക​റ്റ് ന​ൽ​കു​മ്പോ​ൾ യാ​ത്ര​ക്കാ​ര​ൻ പു​രു​ഷ​നാ​ണോ സ്ത്രീ​യാ​ണോ എ​ന്ന് രേ​ഖ​പ്പെ​ടു​ത്താ​ൻ മെ​ഷീ​നി​ൽ പ്ര​ത്യേ​ക ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്.

ടി​ക്ക​റ്റ് അ​ടി​ക്കു​മ്പോ​ൾ ക​ണ്ട​ക്ട​ർ യാ​ത്ര​ക്കാ​ര​ന്‍റെ ലിം​ഗ​ഭേ​ദം കൂ​ടി മെ​ഷീ​നി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. ഇ​തി​ലൂ​ടെ ഓ​രോ റൂ​ട്ടി​ലും എ​ത്ര സ്ത്രീ​ക​ൾ യാ​ത്ര ചെ​യ്യു​ന്നു​ണ്ടെ​ന്ന കൃ​ത്യ​മാ​യ ക​ണ​ക്ക് കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ക്കും. സൗ​ജ​ന്യ യാ​ത്ര ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ കെ​എ​സ്ആ​ർ​ടി​സി​ക്കു​ണ്ടാ​കു​ന്ന അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത എ​ത്ര​യാ​ണെ​ന്ന് ക​ണ​ക്കാ​ക്കു​ക​യാ​ണ് ഈ ​സ​ർ​വേ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​മാ​യി​രു​ന്നു ഇ​ത്. നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലും സ​മാ​ന​മാ​യ പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്നു​ണ്ട്.

പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റാ​ലു​ട​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലു​ള്ള ഈ ​നീ​ക്ക​ങ്ങ​ൾ. നി​ല​വി​ൽ വ​നി​താ യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ മാ​ത്ര​മാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സൗ​ജ​ന്യ യാ​ത്ര സം​ബ​ന്ധി​ച്ച അ​ന്തി​മ വി​ജ്ഞാ​പ​നം സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് ശേ​ഷം മാ​ത്ര​മേ ഉ​ണ്ടാ​കൂ.

കെ​എ​സ്ആ​ർ​ടിസി​യു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യം ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന​തി​നാ​ൽ, കൃ​ത്യ​മാ​യ ഡാ​റ്റാ​ബേ​സ് ത​യ്യാ​റാ​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്ന​ത്. 

 

Kerala

ധീ​ര​ന്മാ​ർ​ക്ക് റെ​യി​ല്‍​വേ​യു​ടെ ആ​ദ​രം; മെ​ഡ​ല്‍ നേ​ടി​യ സൈ​നി​ക​ര്‍​ക്ക് ആ​ജീ​വ​നാ​ന്ത സൗ​ജ​ന്യ യാ​ത്ര

പ​​​ര​​​വൂ​​​ര്‍: രാ​​​ജ്യ​​​ത്തി​​​നാ​​​യി ധീ​​​ര​​​ത​​​യ്ക്കു​​​ള്ള മെ​​​ഡ​​​ലു​​​ക​​​ള്‍ നേ​​​ടി​​​യ സൈ​​​നി​​​ക​​​ര്‍​ക്ക് ആ​​​ജീ​​​വ​​​നാ​​​ന്ത സൗ​​​ജ​​​ന്യ റെ​​​യി​​​ല്‍​വേ യാ​​​ത്ര അ​​​നു​​​വ​​​ദി​​​ച്ച് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

സേ​​​ന മെ​​​ഡ​​​ല്‍ ജേ​​​താ​​​ക്ക​​​ള്‍​ക്കും അ​​​വ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ക​​​ള്‍​ക്കു​​​മാ​​​ണ് ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക. മെ​​​ഡ​​​ല്‍ ജേ​​​താ​​​ക്ക​​​ള്‍​ക്കൊ​​​പ്പം ഒ​​​രാ​​​ള്‍​ക്ക് കൂ​​​ടി സൗ​​​ജ​​​ന്യ​​​മാ​​​യി യാ​​​ത്ര ചെ​​​യ്യാ​​​മെ​​​ന്ന് പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ വൃ​​​ത്ത​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ച്ചു.

മ​​​ര​​​ണാ​​​ന​​​ന്ത​​​ര ബ​​​ഹു​​​മ​​​തി ല​​​ഭി​​​ച്ച​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍, അ​​​വ​​​രു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍​ക്കോ പ​​​ങ്കാ​​​ളി​​​ക്കോ ഈ ​​​ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത​​​യു​​​ണ്ട്. സ്വീ​​​ക​​​ര്‍​ത്താ​​​വ് മ​​​ര​​​ണ​​​സ​​​മ​​​യ​​​ത്ത് അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ മാ​​​ത്ര​​​മേ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍​ക്ക് ഈ ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കൂ. പ​​​ങ്കാ​​​ളി​​​ക​​​ള്‍​ക്ക് പു​​​ന​​​ര്‍​വി​​​വാ​​​ഹം ചെ​​​യ്യു​​​ന്ന​​​ത് വ​​​രെ​​​യാ​​​ണ് ആ​​​നു​​​കൂ​​​ല്യം തു​​​ട​​​രു​​​ക. ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ ഫ​​​സ്റ്റ് ക്ലാ​​​സ്, സെ​​​ക്ക​​​ന്‍​ഡ് എ​​​സി, എ​​​സി ചെ​​​യ​​​ര്‍ കാ​​​ര്‍ എ​​​ന്നി​​​വ​​​യി​​​ല്‍ ഈ ​​​ഇ​​​ള​​​വ് ല​​​ഭ്യ​​​മാ​​​കും.

ഇ​​​ത് കൂ​​​ടാ​​​തെ വി​​​ര​​​മി​​​ച്ച സൈ​​​നി​​​ക​​​ര്‍​ക്കും അ​​​ഗ്‌​​​നി​​​വീ​​​ര്‍​മാ​​​ര്‍​ക്കും റെ​​​യി​​​ല്‍​വേ​​​യി​​​ല്‍ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യും സൈ​​​ന്യ​​​വും സം​​​യു​​​ക്ത​​​മാ​​​യി ‘സ​​​ഹ​​​ക​​​ര​​​ണ ച​​​ട്ട​​​ക്കൂ​​​ട്’ എ​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു. വി​​​ര​​​മി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് സി​​​വി​​​ലി​​​യ​​​ന്‍ ജോ​​​ലി​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റം സു​​​ഗ​​​മ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​തി​​​ന്‍റെ ല​​​ക്ഷ്യം.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് റെ​​​യി​​​ല്‍​വേ​​​യി​​​ലെ ലെ​​​വ​​​ല്‍- ഒ​​​ന്ന് ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ 20 ശ​​​ത​​​മാ​​​ന​​​വും ലെ​​​വ​​​ല്‍- ര​​​ണ്ട് ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ 10 ശ​​​ത​​​മാ​​​ന​​​വും മു​​​ന്‍ സൈ​​​നി​​​ക​​​ര്‍​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. വി​​​ര​​​മി​​​ച്ച അ​​​ഗ്‌​​​നി​​​വീ​​​ര്‍​മാ​​​ര്‍​ക്കാ​​​യി ലെ​​​വ​​​ല്‍- ഒ​​​ന്നി​​​ല്‍ 10 ശ​​​ത​​​മാ​​​ന​​​വും ലെ​​​വ​​​ല്‍- ര​​​ണ്ടി​​​ല്‍ അ​​​ഞ്ച് ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് സം​​​വ​​​ര​​​ണം.

2024, 2025 വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​കെ 14,788 ത​​​സ്തി​​​ക​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു പു​​​റ​​​മെ, ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പോ​​​യി​​​ന്‍റ്സ്മാന്‍​മാ​​​രാ​​​യി മു​​​ന്‍ സൈ​​​നി​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും ഒ​​​മ്പ​​​ത് റെ​​​യി​​​ല്‍​വേ ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ല്‍ ആ​​​രം​​​ഭി​​​ച്ചു ക​​​ഴി​​​ഞ്ഞു.

Kerala

കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍.

ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ നടപ്പാക്കാന്‍ പറ്റുന്നതും അന്തസുള്ളതുമായ ആനുകൂല്യങ്ങള്‍ വേണം പ്രഖ്യാപിക്കാനെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ഇവിടെ കെഎസ്ആര്‍ടിസി രക്ഷപ്പെട്ടു വരികയാണ്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തിന്‍റെ ഫലമാണിത്. അവര്‍ കഷ്ടപ്പെട്ട് രക്ഷപ്പെടുത്തി കൊണ്ടുവരുന്ന കെഎസ്ആര്‍ടിസിയെ തകര്‍ക്കരുതെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ണാടകത്തില്‍ നശിപ്പിച്ചു. ഇവിടെ രക്ഷപ്പെട്ടു വരികയാണ്. നാലഞ്ചു മാസമായിട്ട് പച്ചപ്പിടിച്ച് വരികയാണ്. എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് കെഎസ്ആര്‍ടിസിയുടെ ഉയര്‍ച്ച. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തിന്‍റെ ഫലമാണ്. അവരുടെ നല്ല പെരുമാറ്റമാണ്. കഷ്ടപ്പെടുത്തി അത് രക്ഷപ്പെടുത്തി വരികയാണ്.

ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ നടപ്പാക്കാന്‍ കഴിയുന്നതും അന്തസുള്ളതുമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു.

Latest News

Corehub Up